തൊഴിൽ വിസ പതിച്ച് നൽകാൻ വിരലടയാളം നിർബന്ധമാക്കി സൗദി ; പുതിയ നിയമം മെയ് 29 തിങ്കളാഴ്ച മുതൽ

സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി . 2023 മേയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം നൽകിയത്. സൗദിയിലേക്കുള്ള ഫാമിലി സന്ദർശന വിസകൾ ലഭിക്കുന്നതിനായി മെയ് മാസം ആദ്യം മുതൽ തന്നെ വിരലടയാളം നിർബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി കൊണ്ടുള്ള പുതിയ ഉത്തരവിറങ്ങിയത്.

. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് നൽകിയത്. ഇതോടെ ഇനി സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാളം നൽകണം.തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകൻ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികൾക്ക് തുടക്കമാവുക. വിരലടയാള മെടുക്കാത്തവരുടെ വിസ രേഖകൾ പരിഗണിക്കില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറയുന്നുണ്ട്.

തൊഴിൽ വിസക്ക് കൂടി നേരിട്ടെത്തി വിരലടയാളം നൽകണമെന്ന നിയമം വരുന്നതോടെ കേരളത്തിലെ ഏക വി.എഫ്.എസ് കേന്ദ്രമായ കൊച്ചിയിലെ ഓഫിസിൽ ഇനിയും തിരക്ക് ക്രമാതീതമായി വർദ്ധിക്കും. നിലവിൽ സന്ദർശക വിസ അപേക്ഷകൾ സമർപ്പിക്കാൻ തന്നെ വി.എഫ്.എസ് ഓഫിസിലേക്കുള്ള ഓൺലൈൻ അപ്പോയിൻമെന്റ് ഏറെ വൈകിയാണ് ലഭിക്കുന്നതെന്നുള്ള പരാതികൾ ഉയർന്നു വരുന്നതിനിടെയാണ് പുതിയ നിയമം കൂടി വന്നെത്തുന്നത്. അപ്പോയ്‌മെന്റ്റ് പെട്ടെന്ന് ലഭിക്കണമെങ്കിലാകട്ടെ പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കണം. ഇതിനാണെങ്കിൽ അഞ്ചിരട്ടി ചെലവും വരും.

Share
അഭിപ്രായം എഴുതാം