ബംഗളൂരു: വോട്ടര്‍മാര്‍ക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് പ്രകടന പത്രിക ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ വിസമ്മതിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. സിദ്ധരപുര ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളാണ് വൈദ്യുതി ബില്ല് അടക്കാന്‍ വിസമ്മതിക്കുന്നത്. ജാലികട്ടെ ഗ്രാമത്തില്‍ ഗ്രാമവാസികളില്‍ നിന്ന് വൈദ്യുതി നിരക്ക് ഈടാക്കാന്‍ എത്തിയ ജീവനക്കാരനോട്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിനാല്‍ ഇനി വൈദ്യുതി ബില്ല് തരില്ലെന്നും ആളുകള്‍ പറയുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതുവരെ ബില്ലടക്കണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടുവെങ്കിലും ജനം സമ്മതിച്ചില്ല. ഈ മാസം മുതല്‍ തങ്ങള്‍ ബില്ല് അടയ്ക്കില്ല എന്നാണ് അവരുടെ വാദം.
കോണ്‍ഗ്രസിന്റെ സൗജന്യ വൈദ്യുതി വാഗ്ദാനം; കര്‍ണാടകയില്‍ ബില്ലടയ്ക്കാന്‍ വിസമ്മതിച്ച് ജനങ്ങള്‍
