പട്ടാമ്പി : പാലക്കാട് പട്ടാമ്പിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. അന്തരിച്ച മുൻ എം എൽ എ എം ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദർശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്. പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. 2023 മെയ് 15നാണ് സംഭവം. പ്രതിഷേധിച്ച യൂത്ത് പ്രവർത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാലക്കാട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
