മരക്കൊമ്പ് തലയിൽവീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

കുമളി: തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. 2023 മെയ് 15ന് ആണ് സംഭവം.

വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു.

Share
അഭിപ്രായം എഴുതാം