പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ചുവെന്നത് കള്ളക്കേസാണെന്ന് യുവാവിന്റെ കുടുംബം

തിരുവനന്തപുരം : വർക്കലയിൽ 16 കാരിയെ യുവാവ് മർദിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2023 മെയ് 1 തിങ്കളാഴ്ചയാണ് വർക്കല വെട്ടൂരിൽ വെച്ച് വിളഭാഗം സ്വദേശി കൃഷ്ണരാജ് പെൺകുട്ടിയെ മർദ്ദിക്കുന്നത്. അതേസമയം കൃഷ്ണരാജിന് മേൽ ചുമത്തിയത് കള്ളക്കേസാണെന്ന് കുടുംബം പറഞ്ഞു.

ഇതിൽ കൃഷ്ണരാജിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. എന്നാൽ പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നെന് കൃഷ്ണരാജിന്റെ മാതാവ് പറഞ്ഞു. ചിലർ പെൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തുന്നത് കണ്ട കൃഷ്ണരാജ് അവരുമായി തർക്കത്തിലേർപ്പെട്ടെന്നും അവരാണ് കേസ് വഷളാക്കിയതെന്നും മാതാവ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം