സുഡാനിൽ നിന്നും രാജ്യത്തെ പൗരന്മാരെയും, വിദേശ പൗരന്മാരെയും ഒഴിപ്പിച്ച് യുഎഇ

യുഎഇ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും രാജ്യത്തെ പൗരന്മാരെയും, വിദേശപൗരന്മാരെയും ഒഴിപ്പിച്ച് യുഎഇ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. 19 രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇ രക്ഷാ മാർഗ്ഗമൊരുക്കിയത്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗബാധിതർ തുടങ്ങിയവർക്ക് ഒഴിപ്പിക്കൽ ദൗത്യത്തിൽ മുൻഗണന നൽകിയതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനുമുൻപായി വിദേശപൗരന്മാർക്ക് യുഎഇ താമസ സൗകര്യമൊരുക്കുകയും ചെയ്തു.

സുഡാൻ പ്രതിസന്ധിക്ക് പരിഹാരം കാണാനും സുഡാനിൽ വെടിനിർത്തൽ പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കും മുൻകൈ എടുക്കുമെന്ന് അറിയിച്ച യുഎഇ മേഖലയിൽ സമാധാനവും രാഷ്ട്രീയ സുസ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം