അഗിലന്‍ ഒടിടിയില്‍ റിലീസ് ചെയ്തു

കല്യാണ കൃഷ്ണന്‍ സംവിധാനം ചെയ്ത ‘അഗിലന്‍’
ജയം രവിയുടെ 28-ാമത്തെ ചിത്രമാണ്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിച്ചപ്പോള്‍, ജയം രവിയുടെ ‘അഗിലന്‍’ മാര്‍ച്ച്‌ 10 ന് തിയറ്ററുകളില്‍ എത്തി. ചിത്രം ഒരു പോലീസ് ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. ഇന്ത്യന്‍ തീരക്കടലിന്റെ ചുമതലയുള്ള അധോലോക സംഘത്തിന്റെ വേഷത്തിലാണ് ജയം രവി എത്തുന്നത്. നടി പ്രിയ ബഹ്‌വാനി ശങ്കറാണ് ചിത്രത്തിലെ നായികയായി പോലീസ് വേഷത്തിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സാം സിഎസ് ആണ്. ഹരീഷ് ഉത്തമന്‍, തന്യ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വര്‍ക്ക് ഫ്രണ്ടില്‍, ജയം രവി സംവിധായകന്‍ അഹമ്മദിനൊപ്പം തന്റെ ‘ഇരൈവന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയാക്കി, അത് ഈ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Share
അഭിപ്രായം എഴുതാം