ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31ന് അവസാനിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് 2023 ഏപ്രിൽ 1മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നു. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നത് 2023 മാർച്ച് 31ന് അവസാനിക്കും. ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് ശേഷം മൂന്ന് തവണ ആരോഗ്യ – ഭക്ഷ്യ സുരക്ഷ വകുപ്പ് സാവകാശം നീട്ടി നൽകിയിരുന്നു.

ഹോട്ടൽ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന കണക്കിലെടുത്ത്, എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായാണ് സാവകാശം നൽകിയിരുന്നത്. ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് ഇനിയൊരു സാവകാശം നൽകില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനോടകം 70 % ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തതായാണ് വിവരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാത്തതടക്കമുള്ള ഗുരുതര വീഴ്ച്ചകൾ കണ്ടെത്തിയാൽ നടപടിയുണ്ടാകും. അല്ലാത്തപക്ഷം നോട്ടീസ് നൽകാനാണ് തീരുമാനം.

Share
അഭിപ്രായം എഴുതാം