ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടി

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. ജൂണ്‍ 30 വരെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി.) അറിയിച്ചു. നികുതിദായകര്‍ക്ക്, പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് കുറച്ച് സമയം കൂടി നല്‍കുന്നതിന് സമയപരിധി നീട്ടിയതായി സി.ബി.ഡി.ടി. വിജ്ഞാപനത്തില്‍ അറിയിച്ചു. അതേസമയം, ജൂണ്‍ 30 നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി നേരത്തെ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →