ഇടുക്കി: ലോക ജലദിനത്തില്‍ കുളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍

*ഉടുമ്പന്നൂരില്‍ പൂര്‍ത്തിയായത് 45 കുളങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 45 പടുതാകുളങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കുന്നതിനും, കൃഷിക്ക് വേണ്ട ജലത്തിന്റെ ആവശ്യകതയും, ഭൂഗര്‍ഭ ജലനിരപ്പിന്റെ വര്‍ദ്ധനവും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന രവീന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തമ്മ ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലൈഷ സലീം, ഗ്രാമപഞ്ചായത്ത് അംഗം ജമാല്‍ പി എസ്, ഇളംദേശം ബ്ലോക്ക് ബി ഡി ഓ അജയ് എ ജെ, വി ഇ ഓ ബാബു കെ വി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം