ആറുമാസമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ആക്രമിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയുംചെയ്ത കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍നിന്നു പിടികൂടി. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍മജീദിനെ(48)യാണ് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അശ്വത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഇന്നലെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോവുകയും വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു. കോട്ടക്കല്‍ അഡിഷണല്‍ എസ്.ഐ. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റിയന്‍, ഐ.കെ. ദിനേഷ്, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍, പി. സലീം എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

Share
അഭിപ്രായം എഴുതാം