ത്രിപുര തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന്റെ ജിതേന്ദ്ര ചൗധരി മുന്നിൽ

ത്രിപുര: ത്രിപുരയിലെ സബ്രൂം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിലവിൽ മുന്നേറുന്നത് കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാർത്ഥികളെല്ലാം മുന്നിലാകുന്ന കാഴ്ചയാണ് കാണുന്നത്.

ത്രിപുരയിൽ നിലവിൽ ബിജെപിക്ക് തന്നെയാണ് മേൽക്കൈ. 33 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. സിപിഐഎം-കോൺഗ്രസ് സഖ്യം 16 സീറ്റിലും തിപ്ര മോദ 11 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ശക്തി കാണിച്ചിരിക്കുകയാണ് ഗോത്രവർഗ പാർട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്താണ് നിലവിൽ ലീഡ് നില ഉറപ്പിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം