ഗവര്‍ണറുമായി ഹൃദ്യമായ ബന്ധമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസിനെ സന്ദര്‍ശിച്ചു. രാജ്ഭവനില്‍ ഇരുവരും ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള സഹകരണത്തില്‍ ബി.ജെ.പി. ബംഗാള്‍ ഘടകത്തിന് അതൃപ്തിയിലാണെന്ന വാര്‍ത്ത ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. ശനിയാഴ്ചയാണു പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തിയത്. ഗവര്‍ണറുമായി തനിക്ക് ഹൃദ്യമായ ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുവേന്ദു അധികാരി മാധ്യമങ്ങളോടു പറഞ്ഞു. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പകരം നിയമനം ലഭിച്ചതോടെ രാജ്ഭവനുമായുള്ള വിഷയങ്ങള്‍ അവസാനിച്ചു. ഗവര്‍ണറുടെ താല്‍പ്പര്യം ബംഗാളിന്റെ വികസനമാണ്. രാജ്ഭവന്റെ വാതിലുകള്‍ പ്രതിപക്ഷത്തിനുവേണ്ടിയും തുറന്നതായി അദ്ദേഹം പറഞ്ഞു. ബംഗാളിലെ ക്രമസമാധാനനില ഗവര്‍ണറുമായി ചര്‍ച്ച ചെയ്തതായി സുവേന്ദു അധികാരി പിന്നീട് ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം