ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഈമാസം 25, 26 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. ചാന്‍സലറായശേഷം ഷോള്‍സിന്റെ പ്രഥമ ഇന്ത്യസന്ദര്‍ശനമാണിത്.
25 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന ഷോള്‍സിനൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര, വ്യവസായ രംഗത്തെ പ്രതിനിധികളും ഉണ്ടാകും. ഉഭയകക്ഷി, പ്രാദേശിക, രാജ്യാന്തര വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷോള്‍സ് ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി രണ്ടു നേതാക്കളും സംവദിക്കും. 26-ന് ഷോള്‍സും സംഘവും ബംഗളുരുവിലേക്കു യാത്രയാകും.