വീണ്ടും കുതിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. 07/01/23 ശനിയാഴ്ച ഗ്രാമിന് 40 രൂപ വർധിച്ച് ,വില 5,130 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 41,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4240 രൂപയാണ്.

07/01/23 ശനിയാഴ്ച സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,090 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് വില 40,720 രൂപയിലുമെത്തിയിരുന്നു.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Share
അഭിപ്രായം എഴുതാം