എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിനോയ് വിശ്വം എം.പി .

ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റായി രമേന്ദ്ര കുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജിത് കൗറിനെയും വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് രമേന്ദ്ര കുമാർ പ്രസിഡന്റാകുന്നത്. അമർജിത് കൗറി​ന് രണ്ടാമൂഴവും.

ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിനോയ് വിശ്വം എം.പിയെ തിരഞ്ഞെടുത്തു. 17 വൈസ് പ്രസിഡന്റുമാരിൽ കാനം രാജേന്ദ്രൻ ഒഴിഞ്ഞതി​ന് പകരമായി കെ.പി. രാജേന്ദ്രൻ ഇടംപിടിച്ചു. 92 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു.

Share
അഭിപ്രായം എഴുതാം