അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭോപ്പാല്‍: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്‌സയില്‍ താമസിക്കുന്ന ഷോയിബ് ഖാന്‍റെ മകൻ ഐസാൻ ഖാൻ (14) ആണ് മരിച്ചത്.2024 ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചക്ക് ഐസാന്‍റെ അമ്മാവൻ പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് സംഭവം. കോണിപ്പടിയില്‍ തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടി കോണിപ്പടിയില്‍ തെന്നി വീണുവെന്നും ആ വീഴ്ചയില്‍ കഴുത്തില്‍ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →