സഹോദരന്‍ മാസ്‌ക് നല്‍കിയപ്പോള്‍ സഹോദരി കവിത സമ്മാനിച്ചു

പത്തനംതിട്ട: സഹോദരന്‍ 200 മാസ്‌ക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കിയപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് കവിത സമ്മാനിച്ച് സഹോദരിയും. വീട്ടില്‍ നിര്‍മ്മിച്ച 200 മാസ്‌കുകളാണ് മൈലപ്ര സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഏബല്‍ ബേബി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. ഇതിന് പിന്നാലെ കളക്ടര്‍ക്ക് സര്‍പ്രൈസായി ഏബലിന്റെ സഹോദരി സ്റ്റെബി മറിയം ബേബി ജില്ലാ കളക്ടറിനെക്കുറിച്ച് എഴുതിയ കവിത സമ്മാനിച്ചു. 

മൈലപ്ര ബേബി ഭവനത്തില്‍  ബേബി ഐപ്പ്-ജെസി ഐപ്പ് ദമ്പതികളുടെ മക്കളാണ് ഇവര്‍. സ്റ്റെബി മറിയം ബേബി മൈലപ്ര എസ്.എച്ച്.എച്ച്.എസ്.എസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ക്കൊപ്പം ബന്ധുവായ ലിബിന്‍ വര്‍ഗീസ്, സുഹൃത്ത് അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83174

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →