റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ

October 23, 2024 - 2:13 pm

തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ ആയ കെ.എം. എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എല്‍.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടി നല്ഡകി ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. .കെ.എം.എബ്രഹാമിന് പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ 3.87 ലക്ഷം. സര്‍വീസ് പെന്‍ഷനായി 2.50 ലക്ഷം.

ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അഞ്ച് തവണ.

കെ.എം എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും ഇതിനിടയില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2018ലാണ് എബ്രഹാമിന് പുനര്‍നിയമനം നല്‍കിയത്. കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ ഇതുവരെ 2.73 കോടിയാണ് ശമ്പളമായി നല്‍കിയത്. ലീവ് സറണ്ടറായി 6.84 ലക്ഷം രൂപയും ഉത്സവ ബത്തയായി 19,250 രൂപയും നല്‍കി. തുടക്കത്തില്‍ 2.75 ലക്ഷം രൂപയായിരുന്നു ശമ്ബളം. 2019 ജനുവരിയില്‍ 27,500 രൂപ, 2020ല്‍ 27,500, 2022ല്‍ 19,250, 2023ല്‍ 19,250, 2024 ഏപ്രിലില്‍ 19,250 എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചതോടെയാണ് 3,87,750 രൂപയിലെത്തിയത്.

മൂന്ന് റിട്ട. ഉദ്യേഗസ്ഥര്‍ക്ക് കൂടി കിഫ്ബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പുനര്‍ നിയമനം

കെ.എം എബ്രഹാമിന് മാത്രമല്ല മൂന്ന് റിട്ട. ഉദ്യേഗസ്ഥര്‍ക്ക് കൂടി കിഫ്ബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പുനര്‍ നിയമിച്ചിട്ടുണ്ടെന്നും ധനമന്ത്രിയുടെ മറുപടിയിലുണ്ട്. ഉദ്യോഗസ്ഥരെ കൂടി അഡീഷണല്‍ സി.ഇ.ഒയായി നിയമിച്ചയാള്‍ക്ക് നല്‍കുന്നത് പ്രതിമാസം 1.88 ലക്ഷം രൂപ. സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചയാള്‍ക്ക് 1.10 ലക്ഷവും സീനിയര്‍ ജനറല്‍ മാനേജരായി നിയമിച്ചയാള്‍ക്ക് 1.11 ലക്ഷവും രൂപയും. പെന്‍ഷന് പുറമെയാണ് ഇവര്‍ക്ക് ഈ ശമ്പളവും നല്‍കുന്നത്.

പിണറായിക്ക് മാത്രമല്ല ക്ലിഫ് ഹൗസിനും വേണ്ടപ്പെട്ടവനാണ് കെ.എം. എബ്രഹാം

.ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് പുനര്‍നിയമനം ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത് പതിന്‍മടങ്ങ് ശമ്പളമാണ്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുകയാണ്. എബ്രഹാമിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടതിനാല്‍ ബാലഗോപാലിന്റെ കസേരയുടെ ആയുസ് എത്ര നാള്‍ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കാരണം പിണറായിക്ക് മാത്രമല്ല ക്ലിഫ് ഹൗസിനും വേണ്ടപ്പെട്ടവനാണ് കെ.എം. എബ്രഹാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *