ഈ കൊലകൊമ്പന്മാരെ കാടുകയറ്റാൻ ഇനിയും എത്ര ജീവൻ ബലി നൽകണം ?

മൂന്നാർ: മരണത്തെ മുന്നില്‍ക്കണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കി മൂന്നാറിലെ ജനങ്ങൾ. എപ്പോഴും എവിടെയും കാട്ടാന പ്രത‍്യക്ഷപ്പെടാവുന്ന അവസ്ഥ..പടയപ്പ, അരിക്കൊമ്പൻ, ഒറ്റക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നൊക്കെയുളള ഓമനപ്പേരിട്ടു വിളിക്കുന്ന ഈ കൊലകൊമ്പന്മാർ എത്രയോ പേരുടെ ജീനാണെടുത്തിട്ടുളളത്. ഇത്തരത്തില്‍ മരണഭയത്തില്‍ കഴിയാൻ മൂന്നാർ, മറയൂർ മേഖലകളിലെ ജനങ്ങള്‍ എന്തു തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടി നാടുകടത്തിയ മാതൃകയില്‍ ഈ കാട്ടാനകളെയും പിടികൂടി ഉള്‍ക്കാട്ടില്‍ വിടണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായത് നാലുപേർ

. . കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ക്കിടെ നാലു പേരാണ് ഈ മേഖലയില്‍ ആനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായത്. ജനുവരി എട്ടിന് ശാന്തൻപാറയ്ക്കു സമീപം പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളി പരിമളം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.രണ്ടാഴ്ചയ്ക്കു ശേഷം ജനുവരി 22ന് മൂന്നാറിലെ ഗുണ്ടുമല എസ്റ്റേറ്റില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട് സ്വദേശി, 79 കാരനായ പാല്‍രാജിനെ ആന ചവിട്ടിക്കൊന്നു. 26ന് ബിയല്‍റാം സ്വദേശിയായ സൗന്ദർരാജന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഫെബ്രുവരി 27ന് മൂന്നാറിലെ കന്നിമല എസ്റ്റേറ്റില്‍ ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന 45 കാരനായ ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിനെയും കാട്ടാന ചവിട്ടിക്കൊന്നു.

ജനവാസ മേഖലകള്‍ പരിഭ്രാന്തിയിൽ

മൂന്നാർ, മറയൂർ മേഖലകളിലാണ് പടയപ്പയുടെ പരാക്രമം ഏറെയും. ഏതാനും നാളുകള്‍ക്കു മുന്പ് പടയപ്പയും ഒറ്റക്കൊമ്പനും മൂന്നാർ നയമക്കാട് എസ്റ്റേറ്റില്‍ വച്ച്‌ ഏറ്റുമുട്ടിയത് ജനവാസ മേഖലകളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. മൂന്നാർ – ഉടുമല അന്തർ സംസ്ഥാന പാതയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പടയപ്പ നിരവധി തവണ വാഹനങ്ങളുടെ സമീപത്തേക്ക് പാഞ്ഞടുത്തിട്ടുണ്ട്. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യസംസ്കരണ പ്ലാന്‍റിലേക്ക് പതിവായി എത്തിയ പടയപ്പയെ തടയാൻ കൂറ്റൻ ഇരുമ്പ് ഗേറ്റ് സ്ഥാപിക്കേണ്ടിവന്നു.

വ്യാപാരികളും ആശങ്കയിലാണ്

രാത്രികാലങ്ങളില്‍ മൂന്നാർ ടൗണിലെത്തി കാട്ടാനകള്‍ കടകള്‍ ആക്രമിക്കുന്നത് പതിവായതോടെ വ്യാപാരികളും ആശങ്കയിലാണ്. കൃത്യമായ ഇടവേളകളില്‍ എത്തി ഒരേ കടകള്‍ ആക്രമിക്കുന്നതും പതിവാണ്. ഭക്ഷ്യവസ്തുക്കള്‍ ലക്ഷ്യമിട്ടാണ് ഇവ വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത്.മൂന്നാർ നല്ലതണ്ണി ജംഗ്ഷനിലുള്ള പാപ്പുക്കുഞ്ഞിന്‍റെ പച്ചക്കറിക്കട കാട്ടാന തകർത്തത് ആറു തവണയാണ്. ഇതിനു സമീപത്തുള്ള അയ്യപ്പന്‍റെ കട രണ്ടു തവണ തകർത്തു.ചൊക്കനാട് എസ്റ്റേറ്റിലുള്ള പുണ്യവേലിന്‍റെ പലചരക്കുകട പതിനാറു തവണയാണ് കാട്ടാനകള്‍ ആക്രമിച്ചത്. കാട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നതു വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി വ്യാപാരികള്‍ പറയുന്നു.

വനംവകുപ്പ് ഉറംക്കംനടിക്കുകയാണ്

ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കേണ്ട വനംവകുപ്പ് ഉറംക്കംനടിക്കുകയാണ്. കാട്ടാനകള്‍ ജനവാസ മേഖലകളില്‍ എത്തുന്നത് നിരീക്ഷിക്കാനും തടയാനും നിയമിതരായ ആർആർടി സംഘം കാഴ്ചക്കാരായിരിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →