ബെല്‍ഫാസ്ററ്: യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്പുളള ഒരു വര്‍ഷത്തില്‍, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയവും (ജനറല്‍ നഴ്സിംഗ്, ഒടി, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, തീയേറ്റര്‍, കാന്‍സര്‍ കെയര്‍) വേണം
യോഗ്യതകൾ
ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോര്‍ 7 (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടി ബി (റൈറ്റിങ്ങില്‍ സി+), നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം. ഐഇഎല്‍ടിഎസ്/ഒഇടി സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം.
തെരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഒക്റ്റോബര്‍ 25നകം അപേക്ഷ നല്‍കാം. മുന്‍പ് നോര്‍ക്ക റൂട്ട്സിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
റീ ഇംബേഴ്മെന്റിനുളള അര്‍ഹത.
ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, എന്‍എംസി അപേക്ഷാ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എന്‍എംസി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും എന്‍എംസി രജിസ്ട്രേഷന് ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും (30,420 37,030 പൗണ്ട്) 5,239 പൗണ്ട് മൂല്യമുള്ള 5 വര്‍ഷം വരെ സ്പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും.
വിശദവിവരങ്ങള്‍ക്ക് 0471~2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.