ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം 16 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ സില്‍കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണ്‍ ഡിസംബര്‍ 16 ന് രാവിലെ 10 ന് കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍. എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ മുരളീധരന്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ. ഷറഫുദ്ദീന്‍, ഇ.എം.സി റിസോഴ്‌സ് പേഴ്‌സണ്‍ എ. നിയാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ സെമിനാര്‍, യുവതീ-യുവാക്കള്‍ക്കായി ഊര്‍ജ്ജ മേഖലയില്‍ തൊഴില്‍ പരിശീലനം, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, റാലി, ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഊര്‍ജ്ജ സംരക്ഷണം എന്ന വിഷയത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ജനുവരി അഞ്ചിനകം അയക്കണം. മത്സരത്തില്‍ ഫോണ്‍ ഉപയോഗിക്കാം. ഫോണ്‍: 9846668721, 8129691923.

Share
അഭിപ്രായം എഴുതാം