ഗോള്‍ഡിന്റെ തമിഴ് പതിപ്പ് റിലീസ് മാറ്റിവച്ചു

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഡിസംബര്‍ 1 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പും ഒരേ സമയം പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നെങ്കിലുംതമിഴ് പതിപ്പിന്റെ സെന്‍സറിംഗ് വൈകിയതിനാല്‍, റിലീസ് ഡിസംബര്‍ 2 ലേക്ക് മാറ്റി. മലയാളം പതിപ്പ് നേരത്തെ പ്ലാന്‍ ചെയ്യുന്നതനുസരിച്ച്‌ ഡിസംബർ 1ന് റിലീസ് ചെയ്യും.

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാന രംഗത്തേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം.പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് ഗോള്‍ഡിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തിരക്കഥയും സംവിധാനവും കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ്, സ്റ്റണ്ടുകള്‍, വിഎഫ്‌എക്സ്, ആനിമേഷന്‍ എന്നിവയും അൽഫോൻസ് പുത്രൻ കൈകാര്യം ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം