പെണ്‍കുട്ടിയെ ഡിംപിള്‍ പരിചയപ്പെട്ടത് സാമൂഹിക മാധ്യമം വഴി

കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍വച്ചു മോഡലായ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിലെ നാലാംപ്രതിയും മോഡലുമായ യുവതി പെണ്‍കുട്ടിയെ പരിചയപ്പെട്ടതു സോഷ്യല്‍ മീഡിയ വഴി. സുഹൃത്തും രാജസ്ഥാന്‍ സ്വദേശിയുമായ മോഡല്‍ ഡിംപിളാണു കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തതെന്നാണു പോലീസിനു ലഭിച്ച വിവരം.

സംഭവത്തില്‍ അറസ്റ്റിലായ ഡിംപിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുമായി തെളിവെടുപ്പ് തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ഹോട്ടലിലും കാക്കനാട്ടെ യുവതിയുടെ താമസസ്ഥലത്തും പബ്ബില്‍ നിന്നും യുവതിയുമായി മൂവര്‍ സംഘം സഞ്ചരിച്ച വഴികളിലൂടെയും തെളിവെടുപ്പു നടത്തും. സഞ്ചരിച്ച വഴികളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. യുവതി മുമ്പും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. പ്രായപൂര്‍ത്തിയാകും മുമ്പായിരുന്നു ഇത്. അന്നത്തെ കേസില്‍ പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തിയിരുന്നു. യുവതി ഹോട്ടലില്‍ നല്‍കിയതു 25 വയസെന്നാണ്. എന്നാല്‍, തനിയ്ക്കു 19 വയസേ ഉള്ളുവെന്നാണു പെണ്‍കുട്ടി പറയുന്നത്.

Share
അഭിപ്രായം എഴുതാം