അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും; ആധാര്‍ സേവനം സൗജന്യം

സംസ്ഥാന വ്യാപകമായി ആഘോഷിച്ചു വരുന്ന അക്ഷയ പദ്ധതിയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍  ഈ മാസം 19ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സ്ഥലത്ത് എന്റോള്‍മെന്റ് ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാം സേവനങ്ങളും സൗജന്യമായി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ് അറിയിച്ചു.

മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷവും, അക്ഷയ കുടുംബ സംഗമവും രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. 2002 നവംബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്ത് തുടക്കമിട്ട അക്ഷയ പദ്ധതി 20 വര്‍ഷം പിന്നിടുകയാണ്.  വിവിധ കലാ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ മുതിര്‍ന്ന സംരംഭകര്‍, ഭിന്നശേഷിക്കാരായ സംരംഭകര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.

Share
അഭിപ്രായം എഴുതാം