പിതാവിന്റെ മരണം; മകന്‍ പരാതി നല്‍കി

കൂത്തുപറമ്പ്: കാവിന്‍മൂലയില്‍ ശ്രീനിലയത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് മകന്‍ രഞ്ജു മുരിക്കില്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒകേ്ടാബര്‍ 20-ന് വൈകിട്ടാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ ബ്ലോക്കായതിനെ തുടര്‍ന്ന് ഏജന്‍സിയില്‍ നിന്നെത്തിയയാള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീ ആളിപ്പടര്‍ന്നാണ് അപകടം. അപകടത്തില്‍ 45 ശതമാനം പൊള്ളലേറ്റ രവീന്ദ്രന്‍ മംഗളൂരുവിലെ ആസ്പത്രിയിലാണ് മരിച്ചത്. ഭാര്യ നളിനിക്കും പൊള്ളലേറ്റു. അതേ സമയം സംഭവത്തില്‍ രവീന്ദ്രനും ഭാര്യയ്ക്കും പരാതിയില്ലെന്ന പോലീസ്‌ദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വാസ്തവമല്ലെന്നും യഥാര്‍ത്ഥ വസ്തുത അന്വേഷിക്കണമെന്നും രവീന്ദ്രന്റെ മകന്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 20-ന് പോലീസ് മൊഴിയെടുത്തെങ്കിലും രവീന്ദ്രന്‍ മരിച്ചതിന് ശേഷം കേസ് എടുത്തത്. കമ്പനിക്ക് ഗ്യാസ് ഏജന്‍സി വിവരം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പെട്രാളിയം മന്ത്രാലയത്തിനും ബന്ധുക്കള്‍ക്കും പരാതി നല്‍കും. ചികിത്സാദിവസം തന്നെ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയിലുണ്ട്.

Share
അഭിപ്രായം എഴുതാം