അപൂർവ്വയിനം വന്യജീവി കടത്ത് : മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മിസോറാം : മിസോറാം പൊലീസും എക്സൈസും നാർക്കോടിക് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് പൊളിച്ചു. മിസോറാമിലെ ഛാംപെയിൽ 2022 ഒകിടോബർ 15 ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ൽ അധികം അപൂർവ്വയിനം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളെ മ്യാൻമറിൽ നിന്ന് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്

അറസ്റ്റിലായവരിൽ മ്യാൻമറിലേയും ഇന്ത്യയിലേയും ആളുകളുണ്ട്. രണ്ട് ബൊലേറോകളിലും ഒരു സ്കോർപിയോയിലുമായാണ് മൃഗങ്ങളെ കടത്തിക്കൊണ്ട് വന്നത്. കൂടുകളിലും ബോക്സുകളിലും അടച്ച നിലയിലായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്. 30 ആമകൾ, 2 മാർമോസെറ്റ് കുരങ്ങന്മാർ, രണ്ട് കുരങ്ങന്മാർ. 22 പെരുമ്പാമ്പുകൾ, 18 പ്രത്യേകയിനം വലിയ പല്ലികൾ, 55 മുതലക്കുഞ്ഞുങ്ങൾ, ആൽബിനോ വല്ലബി, പൂച്ചകൾ, പക്ഷികൾ, അടക്കമുള്ളവയെയാണ് രക്ഷിച്ചത്. കഴിഞ്ഞ മാസം 40 വന്യജീവികളെയാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടു പോരുന്നതിനിടയിൽ അസമിൽ രക്ഷിച്ചത്.

Share
അഭിപ്രായം എഴുതാം