വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം

ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. ഫൈനലില്‍ കേരള വനിതകള്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയപ്പോള്‍ പുരുഷന്മാര്‍ തമിഴ്നാടിനെ കെട്ടുകെട്ടിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെതിരേ കേരള വനിതകള്‍ ആദ്യ സെറ്റ് 25-22 ന് കരസ്ഥമാക്കി. രണ്ടാം സെറ്റ് 36-34, മൂന്നാം സെറ്റ് 25-19 എന്ന സ്‌കോറിനും കേരളം അക്കൗണ്ടിലാക്കിയതോടെയാണ് സ്വര്‍ണമണിഞ്ഞത്.

പുരുഷവിഭാഗത്തിലും ആധികാരികമായിരുന്നു കേരളത്തിന്റെ ജയം. 25-23, 28-26, 27-25.ദേശീയ ഗെയിംസില്‍ സര്‍വീസസാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. മഹാരാഷ്ട്ര രണ്ടാമതും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കര്‍ണാടകയ്ക്കും തമിഴ്നാടിനും പിന്നില്‍ ആറാം സ്ഥാനത്താണു കേരളം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നിവയാണ് ഏഴുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

Share
അഭിപ്രായം എഴുതാം