മിസൈല്‍ പരീക്ഷണങ്ങള്‍ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ

സോള്‍(ദക്ഷിണ കൊറിയ): അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലാണ് ഈ ആണവ അഭ്യാസങ്ങളാണെന്നും വെളിപ്പെടുത്തല്‍. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ തൊടുത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ ഏഴാമത്തെ വിക്ഷേപണമാണിതെന്ന് ആദ്യ ചിത്രങ്ങള്‍ കാട്ടി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.സൈനിക കമാന്‍ഡ്, പ്രധാന തുറമുഖങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിടുന്നതിനു സമാനമായായിരുന്നു വിവിധ പരീക്ഷണങ്ങള്‍. ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. അവയുടെ ആണവ പോര്‍മുന യഥാര്‍ഥമായിരുന്നില്ലെന്നു മാത്രം.

സോളും ടോക്കിയോയും വാഷിങ്ടണും ചേര്‍ന്നു നടത്തിയ സംയുക്ത നാവിക അഭ്യാസങ്ങളാണ് പെട്ടെന്നുള്ള പ്രകോപനമായി ഉത്തരകൊറിയ എടുത്തുകാട്ടുന്നത്. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് റൊണാള്‍ഡ് റീഗനെ രണ്ടുതവണ മേഖലയില്‍ വിന്യസിച്ചതും പ്യോങ്യാങ്ങിനെ പ്രകോപിപ്പിച്ചു.

Share
അഭിപ്രായം എഴുതാം