വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കം: യുവാവിന് ക്രൂര മർദ്ദനം

തിരുവനന്തപുരം: കാട്ടായിക്കോണത്ത് യുവാവിന് മദ്യപസംഘത്തിന്റെ ക്രൂരമർദനം. കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കാണ് മർദനമേറ്റത്. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനം സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില് കലാശിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് മദ്യപസംഘത്തിലെ ഒരാൾ ബിയർ കുപ്പികൊണ്ട് ഷാജിയുടെ തലയിൽ അടിക്കുകയായിരുന്നു. പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് സ്വദേശികാളാണ് ഷാജിയെ ആക്രമിച്ചതെന്നാണ് സൂചന. അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

Share
അഭിപ്രായം എഴുതാം