കാറിൽ പിൻ സീറ്റിലിരിക്കുനന്വരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിതിൻ ഗഡ്കരി

വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി .റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

‘കാറിൽ പിന്നിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന് തെറ്റിധരിക്കുന്നു. എന്നാൽ മുന്നിലിരിക്കുന്നവരും പിന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’- നിതിൻ ഗഡ്കരി പറഞ്ഞു

Share
അഭിപ്രായം എഴുതാം