ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും തമ്മില്‍ സംഘര്‍ഷം. രണ്ടു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നെന്നു എ.ബി.വി.പി. പറഞ്ഞു. ഏതാനും വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സ്‌കോളര്‍ഷിപ്പ് തുകയെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഓഫീസിലെത്തിയ വിദ്യാര്‍ഥികളെ സുരക്ഷാ ജീവനക്കാര്‍ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് എ.ബി.വി.പി. യൂണിറ്റ് പ്രസിഡന്റ് രോഹിത് കുമാര്‍ ആരോപിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നു പരുക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ വിദ്യാര്‍ഥികളെ പിടിച്ചുതള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം