മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

കൂത്തുപറമ്പ: സഹകരണ ബാങ്കുകളിൽ വ്യാജ സ്വർണ്ണം പണയം വെച്ച്‌ ലക്ഷൂൾ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവിനെയും മധ്യവയസ്‌കയായ സ്ത്രീയെയും കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ അഫ്‌സൽ, പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടിൽ ശോഭന എന്നിവരാണ് അറസ്റ്റിലായത്. .പ്രതികളെ .കോടതി് റിമാൻഡ് ചെയ്തു.

കൂത്തുപറമ്ബ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. അഫ്‌സലിനെ ബത്തേരിയിലെ റിസോർട്ടിൽ വെച്ചും ശോഭനയെ കൂത്തുപറമ്പിൽവെച്ചുമാണ് അറസ്റ്റ് ചെയ്തത്.

അഫ്‌സലിന്റെ കൈയ്യിൽ നിന്നും 10 പവനോളം വ്യാജ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം പരാതികൾ ഇതിനകം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ഓളം ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. ഇവർക്ക് ആഭരണം ഉണ്ടാക്കിക്കൊടുക്കുന്നവരെ പറ്റി അന്വേഷണം നടത്തി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ തന്നെ വലിയ റാക്കറ്റ് പ്രവർത്തിച്ചു വരുന്നതായി സംശയിക്കുന്നതായും കൂത്തുപറമ്പ് പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു

Share
അഭിപ്രായം എഴുതാം