അഫ്ഗാന് ട്വന്റി 20 പരമ്പര

ഹരാരേ: സിംബാബ്വേയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും അഫ്ഗാനിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ 21 റണ്ണിനാണു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സിംബാബ്വേയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് ട്വന്റി20 കളുടെ പരമ്പരയും അഫ്ഗാന്‍ സ്വന്തമാക്കി.

Share
അഭിപ്രായം എഴുതാം