മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം

പ്ലാൻ ഫണ്ടിൽ നിന്നും 2.6 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു. കെ കെ ശൈലജ ടീച്ചർ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം  ഒ ഗംഗാധരൻ മാസ്റ്റർ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, അംഗം സി പ്രീത, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ കെ ജിഷാ കുമാരി, ഹെഡ്മാസ്റ്റർ എം രമേശ് ബാബു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം