മോട്ടോര്‍ വാഹന വകുപ്പ്: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് രാവിലെ 9 മുതല്‍ 12 വരെ നടത്തും

നടപ്പ് അധ്യായന വര്‍ഷത്തില്‍ ജില്ലയിലെ സ്‌കൂള്‍ ബസ്സുകളുടെ കാര്യക്ഷമമായ സര്‍വീസ് ഉറപ്പുവരുത്തുന്നതിനുവേണ്ടി കാസര്‍കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് നടത്തും. കാസര്‍കോട് താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളും അന്നേ ദിവസം കാസര്‍കോട് സ്റ്റേഡിയം ഗ്രൗണ്ടിന് പിറക് വശവും,  മഞ്ചേശ്വരം താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളും അന്നേ ദിവസം കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും രാവിലെ 9 മുതല്‍ 12 വരെ നടക്കുന്ന പരിശോധനയ്ക്ക് ഹാജരാക്കണം. പരിശോധന സമയത്ത് വാഹനത്തിന്റെ എല്ലാ ഒറിജിനല്‍ രേഖകളും ഹാജരാക്കണമെന്ന് ആര്‍.ടി.ഒ. എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം