ചിന്നക്കനാലില്‍ മെയ് 24 ന് നടത്താനിരുന്ന റവന്യൂ വകുപ്പിന്റെ പരിശോധന മാറ്റി വച്ചു.

ചിന്നക്കനാല്‍ : താമസിക്കുന്ന ഭൂമിക്ക്‌ പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നവര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നോട്ടീസ്‌. കയ്യേറ്റഭൂമി എന്ന്‌ കാട്ടി ഉടമകളോട്‌ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഹൈക്കോടതിയില്‍ നിന്നും റവന്യൂ വകുപ്പിന്‌ അനുകൂലമായ സാഹചര്യം ഉണ്ടായതോടെ കേസില്‍ കക്ഷികളായിട്ടുളള 12 പേര്‍ക്കാണ്‌ ജില്ലാ കളക്ടര്‍ നോട്ടീസ്‌ അയച്ചത്‌.

ഇതേ തുടര്‍ന്ന്‌ നിരവധി സംഘടനകള്‍ പ്രദേശ വാസികള്‍ക്ക്‌ പിന്തണയുമായി രംഗത്തുവന്നു. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ വകുപ്പ് മുമ്പോട്ടു പോവുകയായിരുന്നു. നടപടികളുടെ ഭാഗമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സിങ്ങ്‌കണ്ടത്ത്‌ ഭൂമി പരിശോധന നടത്താന്‍ എത്തുമെന്ന്‌ അറിയിച്ചിരുന്നു. ഇതോടെ പ്രദേശവാസികള്‍ സംഘടിച്ച്‌ രംഗത്തുവന്നു. റവന്യൂ സംഘത്തെ തടയും എന്നായപ്പോള്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ 24/05/22 നടത്താനിരുന്ന പരിശോധന മാറ്റിവച്ചു.

പ്രതിഷേധ യോഗത്തില്‍ പഞ്ചായത്തംഗം എന്‍.എം ശ്രീകുമാര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി, പിവി പൗലോസ്‌ ,ശാന്ത സജീവ്‌, പി.എന്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം