നഴ്‌സുമാരുടെ ഒഴിവ്

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മെയ് 26ന് വ്യാഴാഴ്ച രാവിലെ 11 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നഴ്‌സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധിക യോഗ്യതയായിരിക്കും. പ്രായപരിധി 18-55. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം തിങ്കളാഴ്ച്ച രാവിലെ 11ന് കാഞ്ഞങ്ങാട്  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 0467-2206886.

Share
അഭിപ്രായം എഴുതാം