നാഷണല്‍ ലോക് അദാലത്ത്

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ  നിര്‍ദേശപ്രകാരം  പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പത്തനംതിട്ട കോടതി കോംപ്ലക്സിലുളള കോടതികളിലും  അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുളള കോടതികളിലും ജൂണ്‍ 26 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും.

ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെളളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ  ആദാലത്തില്‍ പരിഗണിക്കും. അദാലത്തിന് പരിഗണിക്കുന്ന  കേസുകളില്‍ പണസംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ  ഇളവുകള്‍ നല്‍കി തീര്‍പ്പാക്കും.

ബാങ്ക് രജിസ്ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോ-ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്സേഷന്‍ എന്നിവ സംബന്ധമായ പരാതികളോ അദാലത്തില്‍ പരിഗണിക്കണമെങ്കില്‍  പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുൂമായോ ബന്ധപ്പെടണം. ഫോണ്‍ : 0468 2220141.

Share
അഭിപ്രായം എഴുതാം