ഞങ്ങളും കൃഷിയിലേക്ക്; കോട്ടുവള്ളി സെന്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി

 സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കോട്ടുവള്ളി സെൻ്റ് ലൂയിസ് എൽ.പി സ്കൂളിൽ പച്ചക്കറി കൃഷിയാരംഭിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു.

 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി അധ്വക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സെബാസ്റ്റ്യൻ തോമസ്, സുനിതാ ബാലൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഷീല ബെന്നി, ജ്യോതി പ്രേംനാഥ്, എ.ഇ.ഒ  കെ.എൻ ലത, പ്രധാനാധ്യാപിക കെ.ജെ നീന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കാർഷിക വികസനസമിതി അംഗങ്ങളായ എൻ.സോമസുന്ദരൻ, വി.ശിവശങ്കരൻ, എൻ.എസ് മനോജ്, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു

Share
അഭിപ്രായം എഴുതാം