സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയതിന്‌ അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസില്‍ പരാതി

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനുതോമസിനെതിരെ അപകീര്‍ത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടത്തിയെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ. പോലീസിന്‌ പരാതി നല്‍കി.

സ്വര്‍ണകടത്തുസംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ. ക്യാമ്പയിന്‍ നടത്തിയതാണ്‌ വിരോധത്തിന്‌ കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കമെന്ന്‌ ഡിവൈഎഫ്‌ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ കണ്ണൂര്‍ എസ്‌പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം