കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്ക്‌ ഏപ്രിൽ 19 ന് ശമ്പളം നല്‍കും

തിരുവനന്തപുരം: കെ.എസ്‌.ആര്‍ടിസി ജീവനക്കാര്‍ക്കുളള മാര്‍ച്ചുമാസത്തെ ശമ്പളം ഏപ്രിൽ 19 ന് പൂര്‍ണമായി വിതരണം ചെയ്യുമെന്ന്‌ നാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിന്‌ പുറമേ 45 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ്‌ പ്രതിസന്ധി പരിഹരിച്ചത്‌.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങുന്നത്‌. ശമ്പളവിതരണത്തിന്‌ 84 കോടി രൂപയാണ്‌ ആവശ്യം. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ കൈവശം ഉണ്ടായിരുന്നത്‌ ഏഴുകോടി രൂപ മാത്രം. സര്‍ക്കാര്‍ അനുവദിച്ച 30 കോടിയും ചേര്‍ത്താണ്‌ ഇപ്രാവശ്യം ശമ്പളം നല്‍കുന്നത്‌. എല്ലാമാസവും അഞ്ചിനു മുമ്പെ ശമ്പളം നല്‍കുമെന്ന ഉറപ്പ്‌ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം