റിസ്ക് ആന്റ് കോസ്റ്റ് പ്രകാരം പി.ഡബ്ല്യു.ഡി കരാറുകാരനെ ഒഴിവാക്കി

കോഴിക്കോട്: സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാഞ്ഞ കരാറുകാരനെ ഒഴിവാക്കി. 2020-21 സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് ആദ്യ റീച്ച് കരാർ എടുത്തിരുന്ന എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് റിസ്ക് ആന്റ് കോസ്റ്റ് പ്രകാരം ഒഴിവാക്കിയത്. 2021 ജൂലൈ 29നാണ് കരാർ പ്രകാരം പ്രവൃത്തി ആരംഭിക്കുന്നത്. നിർമ്മാണ കാലാവധി 6 മാസമായിരുന്നു. എന്നാൽ കാലാവധിക്കുള്ളിൽ നിർ‌മാണം പൂർത്തിയായില്ല. നിരന്തരം യോ​ഗം ചേർന്ന് നിർമാണം വേ​ഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.

ഈ സാഹചര്യത്തിലാണ് കരാറുകാരനെ കരാറിൽ നിന്ന് ഒഴിവാക്കിയത്. അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്ന് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചു

Share
അഭിപ്രായം എഴുതാം