പുനര്‍ജനി ജനസേവാകേന്ദ്രത്തിന്റെ “തലചായ്‌ക്കാനൊരിടം” പദ്ധതി ഉദ്‌ഘാടനം ഏപ്രില്‍ 24ന്‌

ബാലരാമപുരം : (09.04.2022) സംരക്ഷിക്കാനരുമില്ലാത്ത വൃദ്ധരുടെ പുനരധിവാസത്തിനായി ബാലരാമപുരത്ത്‌ പ്രവര്‍ത്തിരക്കുന്ന പുനര്‍ജനി ജനസേവാകേന്ദ്രം ആവ്ഷ്ക്കരിച്ചിട്ടുളള “തലചായ്‌ക്കാനൊരിടം” എന്ന പദ്ധതിയുടെ ഉദ്‌ഘാടനം 24 .04.2022 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ സിസിലിപുരം സെന്റ് സിസിലി ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കും. നെല്ലിവിളയില്‍ 40 സെന്റ്‌ സ്ഥലവും കെട്ടിടവും അടക്കം 4 കോടി രൂപ മുടക്കുവരുന്ന അധിവാസ പദ്ധതിയാണ്‌ തലചായ്ക്കാനൊരിടം. പദ്ധതിയുടെ ഉദ്‌ഘാടനം ബാലരാമപുരം എംഎല്‍എഎം വിന്‍സന്റ് നിര്‍വഹിക്കും. പ്രോജക്ട്‌ ഡയറക്ടര്‍ ബാലരാമപുരം പി.അല്‍ഫോന്‍സ്‌ അദ്ധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, മുഖ്യപ്രഭാഷണം നടത്തും. റ്റി.ഡി മുരളീധരന്‍, പുനര്‍ജനി രക്ഷാധികാരി കെ.എം.ജയാനന്ദന്‍, പുനര്‍ജനി ചെയര്‍മാന്‍ ഷാ സോമസുന്ദരം എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ വിനോദ്‌ കോട്ടൂര്‍, ഭഗത്‌ റൂഫസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്‌.കെ പ്രീജ, ബാലരാമപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.മോഹനന്‍ വെങ്ങാനൂര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആര്‍.എസ്‌ ശീകുമാര്‍, ഫ്രാഫ്‌സ്‌ പ്രസിഡന്റ്‌ പൂക്കോട്ട്‌ സിനില്‍കുമാര്‍, ബാലരാമപുരം പഞ്ചായ്‌ത്ത്‌ വൈസ്‌ പ്രസിഡന്റ് ഷമീല ബീവി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ആര്‍.എസ്‌.വസന്തകുമാരി, എംബി.അഖില എന്നിവര്‍ പുനരധിവാസ കേന്ദ്രത്തിലെ മാതാപിതാക്കളെ ആദരിക്കും.

പുനര്‍ജനിക്ക്‌ സഹായങ്ങൾ ചെയ്‌തുവരുന്ന നേമം എസ്‌എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്‌ സുപ്രിയ സുരേന്ദ്രന്‍, സെക്രട്ടറി മേലാംകോട്ട്‌ സുധാകരന്‍, വ്യാപാരി സംഘടനാ ഭാരവാഹി രത്‌നാകരന്‍, ലയണ്‍സ്‌ ക്ലബ്ബ്‌ റീജ്യണല്‍ ചെയര്‍മാന്‍ അഡ്വ.ഷാജി എന്നിവരെ ചടങ്ങില്‍ ആദരിക്കും. റ്റി.ആര്‍കെ ചാരിറ്റൂിള്‍ ട്രസ്റ്റ്‌ മാനേജിംഗ്‌ ട്രസ്റ്റി രാജീവ്‌ ടി.എസ്‌, തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ എസ്‌.എച്ച്‌.ഒ ബിനു, പാറശാല പോലീസ്‌ എസ്‌.എച്ച്‌.ഒ വി.ബി.പ്രവീണ്‍,ബാലരാമപുരം എസ്‌ഐ എസ്‌ വിനോദ്‌ കുമാര്‍, പൂവാര്‍ എസ്‌.ഐ തിങ്കള്‍ ഗോപകുമാര്‍, പാറശാല എസ്‌ഐ എ.പി.സജീവ്‌, ബാലരാമപുരം പോലീസ്‌ സ്‌റ്റേഷന്‍പി.ആര്‍ ഒ ബിജു,സിപിഐഎം. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

Share
അഭിപ്രായം എഴുതാം