എറണാകുളം: ഞങ്ങളും കൃഷിയിലേക്ക്; സംഘാടക സമിതി രൂപീകരിച്ചു

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ എല്ലായിടത്തും, എല്ലാ വീടുകളിലും  വിദ്യാലയങ്ങളിലും കൃഷിയാരംഭിക്കുവാൻ തീരുമാനിച്ചു. കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനുള്ള ഇടപെടലുകളും, പൊക്കാളി കൃഷി വ്യാപന പ്രവർത്തനങ്ങളും നടത്തുവാനും സമിതി തീരുമാനമെടുത്തു. ജനകീയ ക്യാമ്പയ്നുകളിലൂടെ പഞ്ചായത്തിന്റെ കാർഷിക മേഖലക്ക് കരുത്ത് പകരാൻ ഉതകുന്ന തരത്തിൽ പദ്ധതികൾ തയാറാക്കും. സംഘാടക സമിതി ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജിയേയും, കൺവീനറായി കൃഷി ഓഫീസർ കെ.സി റൈഹാനയേയും തിരഞ്ഞെടുത്തു.

Share
അഭിപ്രായം എഴുതാം