ഹാഷിഷ്‌ ഓയിലുമായി മൂന്നുയുവാക്കള്‍ പിടിയില്‍

തൃശൂര്‍: രണ്ടേകാല്‍ കോടിരൂപ വിലവരുന്ന ഹാഷിഷ്‌ ഓയിലുമായി 3 യുവാക്കള്‍ പിടിയില്‍.തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്‌, നിഷാന്‍, പത്തനംതിട്ട കോന്നി സ്വേദേസി നസിം എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ സഞ്ചരിച്ച രണ്ട്‌ കാറുകളും പോലീസ്‌ പിടിച്ചെടുത്തു. മുരിങ്ങൂര്‍ ദേശീയ പതയില്‍വെച്ചാണ്‌ ഇവര്‍ പിടിയിലാവുന്നത്‌ .11 കിലോ ഹാഷിഷ്‌ ഓയിലുമായി തൃശൂര്‍ റൂറല്‍ പോലീസാണ്‌ ഇവരെ പിടികൂടിയത്‌. ഇതിന്‌ ആന്ധ്രയില്‍ 38 ലക്ഷം രൂപയാണ്‌ വില . 1100 കിലോ കഞ്ചാവ്‌ വാറ്റിയാലാണ് ഇ ത്രയും ഹാഷിഷ്‌ ഓയില്‍ ലഭിക്കുന്നത്‌.

കഞ്ചാവ്‌ കടത്തുന്ന വാഹനങ്ങളെക്കുറിച്ച്‌ തൃശൂര്‍ റൂറല്‍ എസ്‌പി ഐശ്വര്യ ഡോംഗ്രെയ്‌ക്ക്‌ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധരാത്രിമുതല്‍ പോലീസ്‌ ദേശീയ പാതയില്‍ നിലയുറപ്പിച്ചിരുന്നു. ചാലക്കുടി ഡിവൈഎസ്‌പി ആര്‍ സന്തോഷും കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബികെ അരുണും അടങ്ങുന്ന സംഘം വണ്ടി തടഞ്ഞ്‌ പരിശോധിച്ചു. പിടിക്കപ്പെടുമെന്നായപ്പോള്‍ പ്രതികള്‍ രക്ഷപെടാനുളള ശ്രമം നടത്തിയെങ്കിലും പോലീസ്‌ സംഘം വളഞ്ഞിട്ട്‌ പിടിക്കുകയായിരുന്നു.

ആന്ധ്രയില്‍ നിന്ന്‌ കഞ്ചാവ്‌ വാങ്ങാന്‍ ഇവര്‍ക്ക് പണം മുടക്കിയത്‌ കൊച്ചി സ്വദേശിയാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ഇയാളെ പോലീസ്‌ തെരയയുകയാണ്‌ കൊച്ചിയിലെ ലഹരിപാര്‍ട്ടികളില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന ഓയിലാണ്‌ വഴിയില്‍ പിടിക്കപ്പെട്ടത്‌. പണം കൈമാറാനുപയോഗ്‌ച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌

Share
അഭിപ്രായം എഴുതാം