വൈക്കോല്‍ കയറ്റിവന്ന ലോറിക്ക്‌ തീ പിടിച്ചു

പാങ്ങോട്‌: ലോറിയില്‍ കയറ്റിവന്ന വൈക്കോലിന്‌ തീപിടിച്ചു. വൈദ്യുതി കമ്പിയില്‍ ഉരസിയാണ്‌ തീപിടിച്ചത്‌. നാട്ടുകാരുടെ ഇടപെടല്‍ മുഖാന്തിരം വന്‍ ദുരന്തം ഒഴിവായി.തമിഴ്‌നാട്ടില്‍ നിന്നും വിതരണത്തിനായി ലോറിയില്‍ കൊണ്ടുവന്ന വൈക്കോലിനാണ്‌ തീ പിടിച്ചത്‌. പാങ്ങോട്‌ പഴവിളക്കു സമിപം വച്ചായിരുന്നു സംഭവം.

തീപിടിച്ച വിവരം അറിയാതെ ലോറി മുന്നോട്ടുപോകുന്നത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ലോറി തടഞ്ഞുനിര്‍ത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആ സമയം സ്ഥലത്തെത്തിയ വെളളം നിറച്ച ഒരു ടാങ്കറില്‍ നിന്നും വെളളം ചീറ്റിിച്ചാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. വിവരമറിഞ്ഞ്‌ കടക്കലില്‍നിന്നും ഫയര്‍ഫോഴ്‌സെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നതിനാല്‍ അവര്‍ മടങ്ങി . വെളളം നിറച്ചുവന്ന ലോറി ഡ്രൈവര്‍ നജീബിന്റെയും അദ്ധ്യാപകനായ അനീഷിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലാണ്‌ വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം