ഒമിക്രോണ്‍ വ്യാപനം: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക്‌ വിലക്ക്‌.

ഡല്‍ഹി:ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്‌ 2022 ഫെബ്രുവരി 28 വെര മാറ്റി വച്ചു. ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ 2020 മാര്‍ച്ച്‌ 23 മുതലാണ്‌ പതിവ്‌ അന്താരാഷ്ട്ര സര്‍വീസുകള്‍ അനിശ്ചിത കാലത്തേക്ക്നിര്‍ത്തിവച്ചത്‌. 2021 ഡിസംബര്‍ 15ന്‌ അന്താരാഷ്ട്ര വിമാന സര്‍വീസ്‌ പുനരാരംഭിക്കാനിരുന്നതാണ്‌.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ്‌ തീരുമാനം മാറ്റിയത്‌. അടുത്തമാസംവരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും നിലവിലെ എയര്‍ ബബ്‌ള്‍ ക്രമീകരണ പ്രകാരം വിമാന സര്‍വീസ്‌ നടത്തുമെന്ന്‌ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അടുത്തമാസം പകുതിയോടെ സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കും.

Share
അഭിപ്രായം എഴുതാം