സുരേഷ് ഗോപിക്ക് കോവിഡ്

തിരുവനന്തപുരം: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ്. മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചതായി എം.പി ഫേസ്ബുക്കില്‍ കുറിച്ചു.

”എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും എനിക്ക് കോവിഡ് പോസിറ്റീവായി. ഞാന്‍ എന്നെത്തന്നെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. നേരിയ പനി ഒഴികെ, ഞാൻ പൂർണമായും സുഖമായിരിക്കുന്നു. ആരോഗ്യവാനാണ്. ഈ ഘട്ടത്തിൽ സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമായും രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള മനസുണ്ടായിരിക്കണമെന്നും” സുരേഷ് ഗോപി കുറിച്ചു.

Share
അഭിപ്രായം എഴുതാം