ഹേഗ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അനുമതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടു മാസത്തിനുശേഷമോ മറ്റ് എം.ആര്‍.എന്‍.എ. വാക്സിന്‍ ഡോസ് സ്വീകരിച്ചതിനുശേഷമോ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇ.എം.എ) വ്യക്തമാക്കി.മറ്റ് എം.ആര്‍.എന്‍.എ. വാക്സിനുകളുടെ രണ്ടു ഡോസും സ്വകീരിച്ചവര്‍ക്കാണു ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത്. 18 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കേ ബൂസ്റ്റര്‍ ഡോസ് നല്‍കാവൂവെന്നും ഇ.എം.എ. ഹ്യൂമന്‍ മെഡിസിന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു. നേരത്തേ െഫെസര്‍, മോഡേണ വാക്സിനുകള്‍ പ്രായപൂര്‍ത്തിയായവരില്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനുള്ള അനുമതി ഇ.എം.എ. നല്‍കിയിരുന്നു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് ഇ.യു അനുമതി നല്‍കി
